ബംഗളൂരു: പ്രതിരോധ വകുപ്പിന് കീഴില്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ആളില്ലാ വിമാനം പരിശീലനപ്പറക്കലിനിടെ കര്‍ണാടകയില്‍ തകര്‍ന്നുവീണു. ചിത്രദുര്‍ഗ ജില്ലയിലെ ഗ്രാമത്തിലെ വയലിലാണ് വിമാനം വീണത്.
തപസ് എന്ന വിമാനമാണ് ഇന്ന് രാവിലെ തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വയലില്‍ വീണ വിമാനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വിമാനം തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്നും ഡി.ആര്‍.ഡി.ഒ പ്രതിരോധ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.