ആലപ്പുഴ: നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത ബിജെപി നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് യുവതിയുടെ പരാതി. പാലമേല്‍ പഞ്ചായത്തംഗം പുന്നക്കാകുളങ്ങര അനില്‍ കുമാറിനെതിരെയാണ് യുവതി നൂറനാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നഗ്നചിത്രം കാണിച്ചു വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി സ്റ്റേഷിലെത്തിയ യുവതിയോട് പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തിയെന്ന് യുവതി പറഞ്ഞു.
പ്രതി രാഷ്ട്രീയക്കാരനാണെന്നും പ്രശ്നം പരസ്പരം പറഞ്ഞു തീര്‍ക്കണമെന്നും കേസില്‍ നിന്ന് പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി യുവതി ആരോപിച്ചു. പരാതി നല്‍കിയാല്‍ നിങ്ങളുടെ ഫോണ്‍ രേഖകളും ചരിത്രങ്ങളും ചികഞ്ഞെടുക്കും. പിന്നെ മാറ്റിപ്പറയാന്‍ പാടില്ല. കേസുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാം പുറത്തറിയുമെന്ന് പറഞ്ഞ് പേടിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. കൂടാതെ തനിക്ക് ബിജെപിക്കാരില്‍ നിന്ന് വധഭീഷണി ഉണ്ടെന്നും ഇവര്‍ പറഞ്ഞു.