പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ 77 മത് സ്വാതന്ത്ര്യ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൾ ആർ. രജ്ഞിത്ത് ദേശീയ പതാക ഉയർത്തി. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി.ജി.എം.നായർ പരിപാടി ഉത്ഘാടനം ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടർന്ന് കുട്ടികളുടെ കായിക പ്രദർശനം, ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോത് ജ്വലമായ സമര പോരാട്ടങ്ങളുടെ സ്മരണ ഉണർത്തിയ നൃത്തശില്പം, ദേശഭക്തിഗാനാലാപനം, ഭാരത് മാതാപൂജ എന്നിവ നടന്നു. സ്കൂൾ മാനേജർ കെ.റ്റി. ഉണ്ണികൃഷണൻ, സ്കൂൾ ഹെഡ് ബോയ് ശ്രീഹരി കൃഷ്ണകുമാർ , ഹെഡ്ഗേൾ ദേവനന്ദ ജയൻ എന്നിവർ സംസാരിച്ചു.