പെരുവ : ഗീതാ വിജ്ഞാനമന്ദിർ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി ഗണേശോത്സവമായി ഓഗസ്റ്റ് 18, 19, 20 തീയതികളിൽ ആഘോഷിയ്ക്കും.
വിജ്ഞാന മന്ദിർ ഹാളിൽ തയ്യാറാക്കിയിരിയ്ക്കുന്ന യജ്ഞവേദിയിൽ ഓഗസ്റ്റ് 18 രാവിലെ 9.30ന് വ്രതകാപ്പ്, പൂജാ ചടങ്ങുകളോടെ ആരംഭിയ്ക്കുന്ന ഗണേശോത്സവം ഓഗസ്റ്റ് 20 ഞായർ വൈകിട്ട് 4.00 ന് കുന്നപ്പിള്ളി ഗീതാ വിജ്ഞാന മന്ദിറിൽ നിന്നും ആരംഭിച്ച് മുളക്കുളം ആറാട്ട് കടവിലെയ്ക്കു നടക്കുന്ന മഹാനിമജ്ജന യാത്രയോടെ അവസാനിക്കും. 20 ഞായർ വൈകിട്ട് 4 ന് . നടക്കുന്ന നിമജ്ജന യാത്ര ഭാഗവതാചാര്യൻ ചെല്ലപ്പൻ ഗോപനിലയം ഉത്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി വൈക്കം താലൂക്ക് പ്രസിഡന്റ് എൻ. കെ. വത്സ ടീച്ചർ ആശംസ പ്രഭാഷണം നടത്തും.
ഗീതാ വിജ്ഞാനമന്ദിർ സേവാ കേന്ദ്രം പ്രസിഡന്റ് സുനേഷ് കാട്ടാമ്പാക്ക്, സെക്രട്ടറി പി. എം. മനോജ്, ഖജാൻജി ബി. അനൂപ്കുമാർ, എം. വി. കുട്ടപ്പൻ, പി. വിജയകുമാർ, അജീഷ് കുറുമഠം, എം. വി. രാജുമോൻ, എസ്. പ്രശാന്ത്, പി. ആർ. രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകും.