ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി റോഡിൽ കുഴികൾ ഉണ്ടാകുന്നത് പരിഹരിക്കണം; ഹിന്ദു ഐക്യവേദി

Local News

പെരുവ: മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടി അപകടകരമായ കുഴി ഉണ്ടായിരിക്കുന്നു. പൈപ്പ് ലൈനുകൾ പൊട്ടി മുളക്കുളം പഞ്ചായത്തിൽ ശുദ്ധജലം പാഴാകുന്നതും റോഡിൽ കുഴികൾ ഉണ്ടാകുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പെരുവ- പിറവം റൂട്ടിൽ ഓടുന്ന ബസുകൾ ഉൾപ്പടെയുള്ള വലുതും ചെറുതുമായ വാഹനങ്ങൾക്ക് ബുദ്ധിമുട്ടായി തീർന്നിരിക്കുകയാണ് മറ്റപ്പള്ളിക്കുന്നിൽ രൂപപ്പെട്ടിരിക്കുന്ന കുഴി. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ഹിന്ദു ഐക്യവേദി മുളക്കുളം പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *