കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി

Kerala

പുതുപ്പള്ളി: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻ ലാൽ. എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നു. പുതുപ്പള്ളിയുടെ വികസനത്തെ പറ്റി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ദേശീയ തലത്തിൽ ഒറ്റ മുന്നണിയായി നിൽക്കുന്നവർ കേരളത്തിൽ എന്തിന് രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുവെന്നും ബിജെപി സ്ഥാനാർത്ഥി ചോദിച്ചു.

കേരളത്തിൽ ബിജെപി വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. മോദിയുടെ കരങ്ങൾക്ക് കരുത്ത് പകർന്ന് നാടിന്റെ വികസനത്തിന്റെ ഭാഗമാകണം. അധികം വൈകാതെ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറും. പുതുപ്പള്ളിയിൽ നരേന്ദ്രമോദി സർക്കാർ നൂറുകണക്കിന് വികസന പദ്ധതികൾ നടപ്പിലാക്കി. സാധാരണക്കാരുടെ മുഖത്ത് കാണുന്ന ചിരി നരേന്ദ്രമോദി സർക്കാർ നൽകിയതാണെന്നും ലിജിൻ ലാൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *