പൗരന്മാര്‍ തുല്യരാണ്, തുല്യ അവകാശങ്ങള്‍ ഉണ്ട്: രാഷ്ട്രപതി

National

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ തുല്യരാണെന്നും തുല്യ അവകാശങ്ങള്‍ ഉണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടെ പെണ്‍മക്കള്‍ മുന്നോട്ട് പോകാനും എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയണമെന്നും താൻ ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം കസ്തൂര്‍ബാ ഗാന്ധി നടന്നു. ഇപ്പോള്‍ ഇന്ത്യയുടെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാകുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത വലിയ ഉത്തരവാദിത്തങ്ങളാണ് അവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓര്‍ക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓര്‍ക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം.

ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികള്‍ക്ക് നമ്മള്‍ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *