ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കാർഡുകൾ മാറ്റണമെന്ന് സിപിഎം

Kerala

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തി സിപിഐഎം. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് സിപിഐഎം.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമായി ഇത്തരം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മാറും എന്ന വാദമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. അതേ സമയം പുതുപ്പള്ളിയില്‍ യുഡിഎഫ് രാഷ്ട്രീയ ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇടതുപക്ഷസ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ആരോപിച്ചു. വികസനം ചര്‍ച്ചയാക്കുമ്പോള്‍ പള്ളിയെന്നും പുണ്യാളനെന്നും പറയുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമാണെന്നാണ് ജെയ്ക് അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *