കോട്ടയം: പുതുപള്ളി ഉപതിരഞ്ഞെടുപ്പിന്റെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ കൂടി. ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി പി സിന്ധു മോൾ എന്നിവരെയാണ് സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.
അതേസമയം, ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയായി സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാക്കുമെന്നും പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.