ചെന്നൈയില്‍ വഹനാപകടം: മലയാളി യുവതിയും കുഞ്ഞും മരിച്ചു

National Uncategorized

ചെന്നൈ: അമിതവേഗത്തിലെത്തിയ ലോറി ഇരുചക്ര വാഹനത്തില്‍ ഇടിച്ച് മലയാളി യുവതിയും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു. പാടി മേല്‍പാതയ്ക്കു സമീപം ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. പീരുമേട് പാമ്പനാര്‍ പ്രതാപ് ഭവനില്‍ പ്രിയങ്ക (31), മകള്‍ കരോളിനി എന്നിവരാണ് മരിച്ചത്. പ്രിയങ്കയുടെ ഭര്‍ത്താവ് ശരവണനെ ഗുരുതര പരുക്കുകളോടെ കില്‍പോക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മാധവാരത്ത് താമസിക്കുന്ന ദമ്പതികള്‍ ഇന്നലെ രാവിലെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരന്തമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ പ്രിയങ്കയുടെ തലയിലൂടെ ലോറി കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *