കർണാടക: വിവാഹവേദിയില്‍ നവവരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം 25 കാരനായ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ബെലഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്‍റെ വിവാഹം.താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ആചാരം ആരംഭിക്കുന്നതിന് മുൻപ് ആണ് സംഭവം ഉണ്ടായത്.