ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പരാജയം. പിസ്എല്‍വിസി-61 ന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്.മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായത് എന്നാണ് ഐഎസ്ആർഒ അറിയിച്ചത്.
ഇതോടെ ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് അറിയിച്ചു.