കേരള ബ്ലാസ്റ്റേഴ്സിന് 2025–26 സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ്ബ് ലൈസൻസ് നിഷേധിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് അനുവദിക്കാതിരുന്നത്. എഐഎഫ്എഫ് ക്ലബ് ലൈസെൻസ് പ്രക്രിയയിലാണ് ലൈസെൻസ് നിഷേധിക്കപ്പെട്ടത്. ചില കാര്യങ്ങൾ ക്ലബിന്റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു.പ്രശ്ന പരിഹാരത്തിനായി ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈസന്‍സ് റദ്ദാക്കി
