കൊച്ചി: വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയിനുകളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണങ്ങൾ പിടികൂടിയ സംഭവത്തിൽ ഒരുലക്ഷം രൂപ ചുമത്തി റെയിൽവേ.
പഴകിയ ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവൻ ഫുഡ് പ്രൊഡക്റ്റ്സിനാണ് പിഴ ചുമത്തിയത്. സംഭവത്തിൽ അന്വേഷണത്തിനായി റെയിൽവേ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഐആർസിടിസി റെയിൽവേ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.