ആലപ്പുഴ: കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതികൾ പൊടുന്നനെ മാറ്റുന്ന സ്ഥിതിയുണ്ടായിരുന്നു.പെട്ടെന്ന് തീയതി മാറ്റുമ്പോൾ സംഘാടകർക്ക് വലിയ രീതിയിലുള്ള നഷ്ടവും ഉണ്ടാകും, ഇതിന് ഒരു പരിഹാരമായാണ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റാൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ് സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി. ആഗസ്റ്റ് 30 സ്ഥിരം തീയതിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.കഴിഞ്ഞവർഷത്തെ വള്ളംകളി നടത്തിപ്പിൽ വിവാദങ്ങളും അനിശ്ചിതത്വവും ഉണ്ടായിരുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി.1954 ൽ ആരംഭിച്ച കാലം മുതൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളിയാണു പുതിയ തീയതിയിലേക്ക് മാറ്റുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റാൻ സർക്കാരിനോട് ആവശ്യപ്പെട്ട് സംഘാടകർ
