അൽഫോൻസാമ്മയെ ഓർത്തെങ്കിലും കന്യാസ്ത്രികളോടുള്ള പക വെടിയണം : പി.സി.തോമസ്

ജാതി മത ഭേദമന്യേ എല്ലാവർക്കും സേവനം ചെയ്യുന്നവരാണ് കന്യാസ്ത്രികൾ.വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നലെ ആയിരുന്നു. ആ പുണ്യവതിയെ ഓർത്തെങ്കിലും, കന്യാസ്ത്രികളോടുള്ള പക അകറ്റണമെന്നും, ഛത്തിശ്ഗഡിൽ ഉപദ്രവിച്ച കന്യാസ്ത്രികളെ സംരക്ഷിക്കുവാൻ പ്രധാനമന്ത്രി തന്നെ തയ്യാറാകണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.അൽഫോൻസാമ്മയുടെ വലിയ സേവനം കണക്കാക്കി ആ ദിവ്യ കന്യകയുടെ പേരിൽ നാണയം തന്നെ ഇന്ത്യ ഗവൺമെൻറ് ഇറക്കിയിട്ടുണ്ട് എന്നുള്ളത് ഓർമ്മിക്കണം.എം.പി. ആയിരുന്നപ്പോൾ ഞാൻ നടത്തിയ നിരന്തര ശ്രമം വഴിയാണ് അതു സാധിച്ചെടുത്തത്. ശ്രീനാരായണ ഗുരുദേവന്റെ പേരിലും, നാണയം അടിപ്പിക്കുവാനുള്ള എൻറെ ശ്രമം വിജയിച്ചു….തോമസ് പറഞ്ഞു.കന്യാസ്ത്രീകൾക്കും, ജോലി നൽകാൻ അവർ സഹായിച്ച മൂന്നു മലയളി പെൺകുട്ടികൾക്കും, അവരോടൊപ്പമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുമെതിരെ കള്ളക്കേസെടുത്ത് അവരെ അറസ്റ്റു ചെയ്തു.കന്യാസ്ത്രികൾ നാലു ദിവസമായി ജയിലിലാണ്.കൂടുതൽ വകുപ്പുകൾ ചേർത്ത് അവരെ ക്രൂശിക്കുകയാണ്. ബി.ജെ.പി.ഭരിക്കുന്ന ഛത്തിശ്ഗഡിലെ പോലീസ് നിരപരാധികളായ ആ കന്യാസ്ത്രീകളെ വിടുകയില്ല. അവരെ ഉടൻ രക്ഷപെടുത്തുകയും കള്ളക്കേസെടുത്തവർക്കതിരെ നിയമ നടപടി സ്വീകരിക്കകയും ചെയ്യണമെന്ന്, തോമസ് പ്രധാന മന്ത്രിയോട് ഈ മെയിൽ സന്ദേശം വഴി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *