തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്.
കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നു എന്നുള്ള വാർത്ത ഇന്ന് വർത്തമാന പത്രത്തിൽ വന്നിട്ടുണ്ട്.