കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ജർമൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർഥികളും സുഹൃത്തുക്കളുമായ നാലു പേർ മീനച്ചിലാറ്റിൽ ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇവരിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അടിമാലി സ്വദേശി അമൽ കെ ജോമോന്റെ മൃതദേഹമാണ് കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്ന് ലഭിച്ചത്.
മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി
