പറവൂർ :ട്വൻ്റി20 പാർട്ടി പറവൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പറവൂർ മാർക്കറ്റ് റോഡിലെ എറക്കത്ത് ബിൽഡിംഗിൽ നടത്തി.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് സി.എ. അനീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ .ചാർളി പോൾ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ്, സണ്ണി ഹെൻട്രി, അയൂബ് ഖാൻ എന്നിവർപ്രസംഗിച്ചു.
ഫോട്ടോ മാറ്റർ : ട്വൻ്റി 20 പാർട്ടി പറവൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു .ഭാരവാഹികളായ അഡ്വ ചാർളി പോൾ, ഡോ. വർഗ്ഗീസ് ജോർജ്, സി.എ അനിഷ്, സണ്ണി ഹെൻട്രി, അയൂബ് ഖാൻ എന്നിവർ സമീപം.