നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം നടന്നത്. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’ എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും പറഞ്ഞത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും തന്നെയാണ് വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.