ഇസ്ലാമബാദ് : പാകിസ്ഥാനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ഇന്ത്യന്‍ കപ്പലുകളെ സ്വന്തം തുറമുഖങ്ങളില്‍ നിന്ന് പാകിസ്ഥാനും വിലക്ക്. പാകിസ്ഥാന്‍ സമുദ്രകാര്യ മന്ത്രാലയത്തിലെ തുറമുഖ, ഷിപ്പിംഗ് വിഭാഗമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയത്.പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയും പാക് കപ്പലുകള്‍ക്ക് വിലക്കും തപാല്‍ ഇടപാടുകളുമാണ് കഴിഞ്ഞ ദിവസം ഇന്ത്യ അവസാനിപ്പിച്ചത്.