ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും

Kerala Uncategorized

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. കാറ്റില്‍ മരം കടപുഴകി വീണ് നാല് പേര്‍, മരിച്ചു. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരിചിരിക്കുന്നത് . ഇവര്‍ താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ദ്വാരകയിലാണ് സംഭവം നടന്നത്.

ഡല്‍ഹിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി.

Leave a Reply

Your email address will not be published. Required fields are marked *