മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കൊല്ലപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സാമ്പത്തിക സഹായത്തിനൊപ്പം സര്‍ക്കാര്‍ ആശ്രിതര്‍ക്ക് ഗവണ്‍മെന്റ് ജോലി നല്‍കുന്നതും പരിഗണിക്കും. ഇതിനൊപ്പം പഠിക്കാനുള്ള സഹായവും വാഗ്ദാനം ചെയ്യത്തിട്ടുണ്ട് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട സന്തോഷ് ജഗദലെയുടെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.