കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു

Breaking Kerala

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ച് വ്യാപക നാശം. കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 7.30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു.

തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും കത്തിനശിച്ചു.കെട്ടിടം ഭാഗികമായും കത്തിയിട്ടുണ്ട്. കല്ലംമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. 500 ൽ അധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു. ഇവ പൂർണ്ണമായും കത്തി നശിച്ചു.തീ പിടുത്തത്തിൽ 5 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *