ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ നടി വാണി കപൂറും പാകിസ്താൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവായി ഒരുങ്ങിയ ചിത്രത്തിന് പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ മറ്റൊരു പ്രശ്നം കൂടി സിനിമ നേരിടുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
റിലീസിനൊരുങ്ങുന്ന പാക് നടൻ ഫവാദ് ഖാന്റെ ചിത്രം ബഹിഷ്കരിക്കണമെന്ന് വ്യാപക ആഹ്വാനം. അബിർ ഗുലാലിന്റെ പ്രമോഷന് പരിപാടികള്‍ എല്ലാം നിര്‍ത്തിയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും യൂട്യൂബ് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്തു.