ഇന്ത്യയുടെ നീക്കത്തിന് മറുപടിയുമായി പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം ഇന്ന്

Kerala Uncategorized

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചർച്ചയാകും. യോഗത്തിന് ശേഷം ഇന്ത്യയുടെ നീക്കത്തിൽ പ്രതികരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അറിയിച്ചു.ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകുമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യൻ നീക്കത്തെ പാകിസ്ഥാൻ ഒറ്റക്കെട്ടായി നേരിടുമെന്ന് പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയത് അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമെന്നും ചൗധരി ഫവാദ് പറഞ്ഞു.പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാ‍ർ റദ്ദാക്കിയതുൾപ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചു കഴിഞ്ഞു . ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോ​ഗം ചേരാനായി പാകിസ്താൻ തീരുമാനമെടുക്കുന്നത്. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം എന്ന് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *