കാലിഫോര്‍ണിയ: എണ്ണമറ്റ നിഗൂഢതകൾ നിറഞ്ഞ സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വയില്‍ നിന്ന് മറ്റൊരു കൗതുക വാര്‍ത്ത കൂടി. ചൊവ്വയിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, ചുവന്ന ഗ്രഹത്തിന്‍റെ ഉപരിതലത്തിൽ മനുഷ്യന്‍റെ തലയോട്ടിയോട് സാമ്യമുള്ള ഒരു വസ്‍തു കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ കണ്ടെത്തി. ചൊവ്വയിൽ നിന്നും തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢമായ പാറയുടെ ചിത്രങ്ങൾ പെർസിവറൻസ് റോവർ പകർത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു കഴിഞ്ഞു.നിറവും പൊടി നിറഞ്ഞതുമാണ്. ഈ പാറ ഇരുണ്ടതും കോണാകൃതിയിലുള്ളതുമായ രൂപഭാവത്താൽ വേറിട്ടുനിൽക്കുന്നു. അതിന്‍റെ ഉപരിതലത്തിൽ ചെറിയ കുഴികളുണ്ട്. ചുറ്റുമുള്ള ലൈറ്റ് ടോൺ ഔട്ട്‌ക്രോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വ്യത്യാസം സ്‌കൾ ഹില്ലിനെ ശ്രദ്ധേയമാക്കുന്നു എന്നാണ് നാസ പറയുന്നത്. പാറയുടെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ലെങ്കിലും, മണ്ണൊലിപ്പ് മൂലമോ അല്ലെങ്കിൽ ഒരു ആഘാതത്തിൽ പാറ അടിഞ്ഞുകൂടിയതിന്‍റെ ഫലമായോ കുഴികൾ രൂപപ്പെട്ടിരിക്കാമെന്നാണ് നാസയുടെ അനുമാനം. സ്‍കൾ ഹിൽ ഒരു അഗ്നിശിലയായിരിക്കാമെന്നും അടുത്തുള്ള ഒരു പുറംതോടിൽ നിന്ന് മണ്ണൊലിപ്പ് സംഭവിച്ചതാകാം എന്നും അല്ലെങ്കിൽ ഒരു കൂട്ടിയിടിയിൽ നിന്ന് തെറിച്ചുവീണതാകാമെന്നും എന്ന തരത്തിലും വിലയിരുത്തലുകൾ ഏറെ സ്‍കൾ ഹില്ലിന്‍റെ നിറം ക്യൂരിയോസിറ്റി റോവർ ഗെയ്ൽ ക്രേറ്ററിൽ മുമ്പ് കണ്ടെത്തിയ ഉൽക്കാശിലകളെ ഓർമ്മിപ്പിക്കുന്നതായും നാസ നിരീക്ഷിച്ചു. ഈ കൗതുകകരമായ പാറകളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഗവേഷകർ പ്രവർത്തിചുവരികയാണ് എന്ന് നാസ
ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി
