വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി ബുധനാഴ്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും.
മാർപാപ്പയുടെ സംസ്കാര ചടങ്ങുകളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ കർദ്ദിനാൾമാരുടെ യോഗം ചേരും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.