ലഹരി ഉപയോഗിക്കുന്നവരിൽ പ്രമുഖരായ പല നടൻമാരും; എന്നാൽ പഴി മുഴുവൻ തനിക്കും;ഷൈൻ ടോം ചാക്കോ

Kerala Uncategorized

കൊച്ചി: സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്‍റെ മൊഴി. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും ഷൈൻ പൊലീസിന് മൊഴി നൽകി.

ഷൈനിൻ്റെ ഫോൺ ഇന്നലെ പരിശോധിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കോടതിയിൽ നിന്ന് തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *