തലയോലപ്പറമ്പ്: അധ്യാപകനും , ഹെവി വെയ്റ്റ് ഗുസ്തി ചാമ്പ്യനും കഥകളി ആട്ടക്കഥ രചയിതാവുമായിരുന്ന ഫയൽ ഫാൻ രാഘവൻ നായർ തലമുറകൾക്ക് ദിശാബോധം നൽകുന്നതിൽ വഹിച്ച പങ്ക് വലുതാണന്ന് വൈക്കം ഡി. വൈ ഏസ് പി. സിബിച്ചൻ ജോസഫ് പറഞ്ഞു.
ഫയൽവാൻ രാഘവൻ നായർ അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബോയ്സ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡി വൈ ഏസ് പി. സിബിച്ചൻ ജോസഫ്
എം കെ. രാഘവൻ നായർ ഫൗണ്ടേഷൻ ചെയർമാൻ റിട്ട.. സുബേദാർ ചക്രപാണി കേശവൻ അധ്വക്ഷത വഹിച്ചു. ഫയൽവാൻ രാഘവൻ നായരുടെ സഹോദര പുത്രൻ പ്രവീൺ ഭാസ്ക്കർ , ഏക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ടി. എം. മജു , ജാൻസി മാത്യു , മാധ്യമ പ്രവർത്തകരായ സണ്ണി ചെറിയാൻ, ജോസി തുമ്പാനത്ത് പ്രൊഫ. സി. എം. കുസുമൻ, പി. ശശിധരൻ, എം വി മനോജ് , വിനു ഡി നമ്പൂതിരി. രാധാമണി അമ്മ ഭാസ്ക്കരൻ നായർ , ലേഖ അശോകൻ , മിനി മനയ്ക്കൽ പറമ്പിൽ ഏന്നിവർ പ്രസംഗിച്ചു.
കലാമണ്ഡലം വൈക്കം പുരുഷോത്തമൻ നായർ , ആർ.ഏൽ. വി പള്ളിപ്പുറം സുനിൽ , കുര്യൻ തലയോലപ്പറമ്പ് , സദാനന്ദൻ ഏന്നിവർ ഫയൽവാൻ രാഘവൻ നായർ അവാർഡ് ഏറ്റുവാങ്ങി.