സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ

Uncategorized

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് എം. കെ സ്റ്റാലിൻ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ  തമിഴ്നാട്മുഖ്യമന്ത്രി  പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ  പുനരവർത്തനമാണിത്.

ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന  വിഷയങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്. 2026 ജനുവരിയിൽ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് രണ്ട് വർഷത്തിനകം സമർപ്പിക്കണം. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം.നാഗനാഥൻ എന്നിവർ സമിതി അംഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സമഗ്ര പരിശോധനയാണ് കമ്മീഷൻ്റെ ഉത്തരവാദിത്തം.

Leave a Reply

Your email address will not be published. Required fields are marked *