നോർത്ത് പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ മൂന്നാമത്തെ ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂൾ മാനേജർ റവ. ഡോ. ജോസ് പുതിയേടത്ത് എസ്.പി.സി പതാക ഉയർത്തി തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ പി.ആർ സുനിൽ സംസാരിച്ചു ‘ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എം. കൃഷ്ണൻ പാസ്സിംഗ് ഔട്ട് പരേഡിന് ഗാർഡ് ഓഫ് ഓണർ നൽകി സംസാരിച്ചു ജില്ലാ എസ്.പി.സി നോഡൽ ഓഫീസർ പി.എസ് മുഹമ്മദ് അഷറഫ് പ്രതിഞ്ജ ചെല്ലി കൊടുത്തു.
മുൻ എച്ച്.എം ലിസ്സമ്മ ജോസഫ്, പി.ടി.എ പ്രസിഡൻ്റ് മുനീറ മുഹമ്മദ് അഷറഫ്, കോട്ടക്കാവ് പള്ളി ട്രസ്റ്റിമാരായ ബിനോയ് സ്രാമ്പിക്കൽ, ജിസ്മോൻ മേച്ചേരി, വാർഡ് കൗൺസിലർ എം. കെ ബാനർജി, ഹെഡ്മാസ്റ്റർ പി.ആർ സുനിൽ, പി.എസ് സാബു,ഫാ.പുതിയേടത്ത്, പി എസ് മുഹമ്മദ് അഷറഫ്, സി.ഐ ഓഫ് പോലീസ് ഷോജോ വർഗ്ഗീസ്, ജോജോ തോമസ്, പുരുഷോത്തമൻ എന്നിവർ സലൂട്ട് സ്വീകരിച്ചു. മികവ് തെളിയിച്ച കേഡറ്റുകൾക്കും പരിശീലനം നൽകിയവർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു. പരേഡ് മാസ്റ്റർ ആൻഡ്രിൻ ആൻ്റണി, കുമാരി ജോസ്ന കാത്റിൻ എന്നിവർ നയിച്ചു. പ്രോഗ്രാം കോഡിനേറ്റർമാരായ സീനിയർ അധ്യാപിക പി.ഐ.റോസ്മിൻ ടീച്ചർ,ജേക്കബ് പോൾ തളിയത്ത്, ബിന്ദു ജോൺ എന്നിവർ നേതൃത്വം നൽകി.