നാനി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ പാരഡൈസ്. ടോളിവുഡ് വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. അക്കൂട്ടത്തിലേക്ക് നാനി നായകനാകുന്ന ഒരു ചിത്രവും എത്തുകയാണ്. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തില്‍ കൃതി ഷെട്ടിയായിരിക്കും നായിക എന്നാണ് പുതിയ റിപ്പോര്‍ട്ട്.ദസറയെന്ന ഹിറ്റിന് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ് ഒരുങ്ങുമ്പോള്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നത്.ചിത്രത്തിന്റെ പ്രമേയം ഇത് വരെ പുറത്തുവിട്ടിട്ടില്ല.
ദ പാരഡൈസ്;നാനിയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്
