യുവതിയെ ഉപദ്രവിച്ച ടാക്‌സിഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്. കമ്മസാന്ദ്ര സ്വദേശി അവിനാശാണ് (26) യുവതിയെ ഉപദ്രവിച്ചത്. ഇലക്ട്രോണിക്സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ഏഴരയോടെ നഴ്സായ യുവതി ഹെല്‍ത്ത് സെന്ററില്‍നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ടാക്സിഡ്രൈവര്‍ അടുത്തുവന്ന് നിര്‍ത്തി വീട്ടില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനംചെയ്തു. ഇത് നിരസിച്ച യുവതി മുന്നോട്ടുനടന്നപ്പോള്‍ യുവാവ് കാറില്‍ നിന്നിറങ്ങി യുവതിയുടെ പിന്നാലെ നടന്നുവന്ന് ഉപദ്രവിക്കുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു