ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; പ്രത്യേക പരീക്ഷ ഉടൻ

Kerala Uncategorized

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അതിവേഗം സ്പെഷ്യൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിൻഡിക്കേറ്റ്. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, ഒരു വർഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിൽ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകൾക്ക് ലഭിച്ച മാർക്കിന്റെ ആനുപാതിക മാർക്ക് നഷ്ടപ്പെട്ട പേപ്പറിനും നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *