മലപ്പുറം: മലപ്പുറത്ത് ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ചീക്കോട് രാവിലെ 11 മണിയോടെയായിരുന്നു അപകടം.
വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.
നേപ്പാൾ സ്വദേശി ഹാരിസിന്റെ മകൻ അന്മോൽ ആണ് മരിച്ചത്. ഫാമിൽ ജോലിക്കെത്തിയതായിരുന്നു ഹാരിസ്.
ഹാരിസിന്റെ കുടുംബമാണ് പശു തൊഴുത്ത് പരിപാലിക്കുന്നത്.