തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ എത്തിയത്. ഈ പാഴ്സൽ വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.
മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
