കൊല്ലം: കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകൾ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം കൊല്ലത്ത് കൊല്ലപ്പെട്ട ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയുടേതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരുക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.