ഇടുക്കി:വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല. കടുവ കാട് കയറിയെന്നാണ് സംശയം. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാളെയും തുടരും. കടുവക്കായി കൂട് സ്ഥാപിക്കും. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.രാവിലെ മുതൽ സ്നിഫർ ഡോഗിനെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും ജനവാസ മേഖലയോട് രണ്ട് കിലോമീറ്റർ ചുറ്റളവിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഹില്ലാഷ്, അരണക്കൽ മേഖലയിലേക്ക് കടുവ നീങ്ങിയതായി ദൗത്യ സംഘം കണ്ടെത്തി. ഇവിടങ്ങളിൽ രണ്ട് കൂടുകൾ സ്ഥാപിക്കും.
വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കടുവയെ കണ്ടെത്താനായില്ല
