ജര്‍മ്മന്‍ അടുക്കള കൊച്ചിയിലെത്തിച്ച് നോള്‍ട്ടെ കിച്ചൻ

Uncategorized

കൊച്ചി: 100 വര്‍ഷത്തിലേറെ ചരിത്രമുള്ള പ്രശസ്ത ജര്‍മ്മന്‍ അടുക്കള ബ്രാന്‍ഡായ നോള്‍ട്ടെ കുച്ചന്‍, കൊച്ചിയില്‍ ആദ്യത്തെ എക്‌സ്പീരിയന്‍സ് കേന്ദ്രം കൊച്ചിയില്‍ തുടങ്ങി. മുന്‍നിര ഹോം ഡെക്കോറായ വിസ്മ ഹോം സൊല്യൂഷന്‍സുമായി സഹകരിച്ചാണ് സെന്റര്‍ ആരംഭിച്ചത്. 15,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിവിധ കിച്ചണ്‍ ഡിസൈനുകളാണ് കൊച്ചി ഷോറൂമില്‍ ഒരുക്കുന്നത്. ഷോറൂമിലൂടെ ഉയര്‍ന്ന നിലവാരമുള്ള ജര്‍മ്മന്‍ കരകൗശല വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുക മാത്രമല്ല, പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയില്‍ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസിഡ് സേവനങ്ങളും ലഭിക്കും.

കൊച്ചിയിലെ ഷോറൂമിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മികച്ച ഉത്പന്നങ്ങള്‍ കാണാനും സ്പര്‍ഷിക്കാനും അനുഭവിച്ചറിയാനും സാധിക്കും. പരിസ്ഥിതിസൗഹൃദമായി ഞങ്ങളുടെ കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ച ഫര്‍ണിച്ചറുകളും അലങ്കാരങ്ങളും, ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുന്നു. പ്രീമിയം മാര്‍ക്കറ്റ് വിഭാഗത്തെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ വിലനിര്‍ണ്ണയം ഈ മികച്ച ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്് ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍, നോള്‍ട്ടെ എഫ്ഇസഡ്ഇ മാനേജിംഗ് ഡയറക്ടര്‍ സെല്‍വകുമാര്‍ രാജുലു പറഞ്ഞു.

വിസ്മ ഹോം സൊല്യൂഷന്‍സിന്റെ സഹകരണത്തോടെ ഞങ്ങള്‍ മികച്ച ഓഫറുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവിതശൈലി ഉയര്‍ത്തുന്നതിനായി അസാധാരണമായ അന്താരാഷ്ട്ര ഇന്റീരിയര്‍ ഡെക്കറേഷന്‍, ഫര്‍ണിച്ചര്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി നോള്‍ട്ടെ എഫ്ഇസഡ്ഇയുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ട്. നോള്‍ട്ടെ എഫ്ഇസഡുമായുള്ള പങ്കാളിത്തം 50 വര്‍ഷത്തെ ഞങ്ങളുടെ പാരമ്പര്യം തുടരാന്‍ ഞങ്ങളെ അനുവദിക്കുമെന്ന് വിസ്മ ഹോം സൊല്യൂഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ വി.പി. ഷിയാദ് പറഞ്ഞു.

നോള്‍ട്ടെ കിച്ചണിന്റെ നൂതനമായ ഹോം സൊല്യൂഷനുകളാണ് കൊച്ചിയിലെ നോള്‍ട്ടെ ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുക. ഉപഭോക്താക്കളെ വീടുകളെ അവരുടെ ശൈലിയില്‍ മികച്ച സുഖസൗകര്യങ്ങളോടെ മാറ്റാന്‍ കഴിയുന്ന ഡിസൈനുകള്‍ ലഭ്യമാക്കി അവരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *