തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 20 കാരിയുടെ വയറ്റിൽ നിന്നും 7.1 കിലോ ഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. പോത്തന്നൂർ സ്വദേശിനിയായ യുവതിയുടെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. ഗ്യാസ് സംബന്ധമായ അസുഖം ആണെന്നു കരുതി യുവതി പലവിധ ചികിത്സകൾ നടത്തിയെങ്കിലും വേദന കുറഞ്ഞില്ല. വയർ വലുതായി വന്നപ്പോഴായിരുന്നു നെയ്യാൻറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. വയറ്റിൽ അണ്ഡാശയ മുഴയാണെന്ന് പരിശോധനയിൽ വ്യക്തമായി.
20 കാരിയുടെ വയറ്റിൽ നിന്നും 7.1 കിലോ ഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു
