മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം എന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കാഴ്ചയാണുള്ളത്. സിനിമയുടെ പൂജ ചടങ്ങ് മുതൽ ഇങ്ങോട്ട് എല്ലാ ലൊക്കേഷൻ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. ഇപ്പോൾ ആ പതിവ് തെറ്റിക്കാതെ ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.ഒരു ചുവന്ന നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് മോഹൻലാൽ വരുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; ഹൃദയപൂർവ്വം ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ
