ആറ്റുകാൽ അമ്മയ്ക്ക് സമർപ്പിച്ച് സംഗീതാർച്ചന: ശ്രീജിത്ത് ഐ പി എസ് ആലപിച്ച ഭക്തിഗാനം ടൈറ്റിൽ ലോഞ്ച്

Uncategorized

തിരുവനന്തപുരം: എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ ആറ്റുകാൽ അമ്മയെ ആസ്പദമാക്കിയ പുതിയ ഗാനത്തിന്റെ ടൈറ്റിൽ ലോഞ്ച് ദൈവിക ഭക്തിഭാവത്തോടെ ആറ്റുകാൽ ക്ഷേത്രത്തിൽ നടന്നു.

ഗാനത്തിന്റെ ആദ്യവരികൾ ആലപിച്ചിരിക്കുന്നത് എഡിജിപി ശ്രീജിത്ത് ഐ പി എസ് ആണ്. ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്യാം മംഗലത്താണ്. പ്രശാന്ത് മോഹനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

തീരദേശദൈവമായ ആറ്റുകാൽ അമ്മയെ മഹത്വപെടുത്തുന്ന ഈ ഗാനത്തിന്റെ ഔദ്യോഗിക ലോഞ്ച് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് എഡിജിപി ശ്രീജിത്ത് ഐ പി എസും പ്രശസ്ത നടൻ പന്തളം ബാലനും ചേർന്നാണ് നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *