എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ ബിജെപി നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ഈ കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു.
ബിജെപി പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ പ്രവർത്തകർ കെട്ടിയിരുന്നു ഇവയിൽ ഒന്നാണ് അണ്ണാമലയുടെ നേരെ കുതിച്ച് ചാടിയത്. അടുത്തുണ്ടായിരുന്ന പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ കാളയെ പിടിച്ചുകെട്ടി. സംഭവത്തിൽ ആർക്കും പരുക്കില്ല.കാളയെ പിടിച്ചുകെട്ടിയ ശേഷം അണ്ണാമലയും കാളയെ തലോടി ശാന്തനാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.