കുന്നുകര ഗ്രാമ പഞ്ചായത്തും ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടുകൂടി പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. മാർച്ച് 10 ന് രാവിലെ 10 മണിക്ക് കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ വച്ചു എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് മൂത്തേടൻ ഉദ് ഘാടനം ചെയ്തു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈന ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. ജബ്ബാർ സ്വാഗതം പറഞ്ഞു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. വി. പ്രദീഷ് മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ ശ്രീ നാരായണ മെഡിക്കൽ കോളേജ് സ്പോണ്സർ ചെയ്ത പോഷകാഹാര കിറ്റ് 135 പാലിയേറ്റിവ് രോഗികൾക്ക് വിതരണവും സൗജന്യ വൈദ്യ പരിശോധന യും നടന്നു. കുന്നുകര മെഡിക്കൽ ഓഫീസർ ഡോ. ടിന്റു സാറാ രാജു, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസിസ്റ്റന്റ് മാനേജർ ഹോസ്പിറ്റൽ അഡ്മിനിസ്റ്ററേഷൻ ശ്രീ. ക്രിസ്റ്റസ് കെ. എൻ., ജില്ലാ മെമ്പർ ശ്രീ. കെ. വി. രവീന്ദ്രൻ, ശ്രീ. സി.എം. വർഗ്ഗീസ്, ശ്രീമതി കവിതാ ബാബു, ശ്രീമതി സിജി വർഗ്ഗീസ്, ശ്രീ. കാസിം. സി.കെ, ശ്രീ. ഷിബി പുതുശ്ശേരി, മിനി പോളി, യദു കെ. ആർ, പി.ജി. ഉണ്ണികൃഷ്‌ണൻ, ശ്രീ വി.ബി. ഷെഫീക്ക് , ശ്രീമതി. ജിജി സൈമൺ, ശ്രീമതി. ബീനാ ജോസ്, ശ്രീമതി. രമ്യ സുനിൽ, ശ്രീമതി. സുധാ വിജയൻ, ശ്രീ. എ.ബി. മനോഹരൻ, ശ്രീ. പി.ഡി. ജെയ്സൺ, ശ്രീമതി. രശ്‌മിമോൾ പി. എസ്, ഡോ. ബിനു സേവ്യർ, ഡോ. സ്വപ്ന എന്നിവർ സംസാരിച്ചു. ശ്രീമതി മിനി സാബു (പാലിയേറ്റീവ് നേഴ്‌സ്) നന്ദി രേഖപെടുത്തി.
തുടർന്ന് പാലിയേറ്റിവ് രോഗികളുടെയും, കുടുംബാംഗങ്ങളുടെയും ആശവർക്കർമാരുടെയും കലാപരിപാടികളും നടന്നു.