കോട്ടയം : ലോക വൃക്ക ദിന ആചരണവുമായി ബന്ധപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വൃക്ക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ ക്യാമ്പ് കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത് ഉദ്ഘാടനം ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം ഹെഡ് ഡോക്ടർ സെബാസ്റ്റ്യൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു.കെ ജെ യു ജില്ലാ സെക്രട്ടറി വിപിൻ അറക്കൽ സ്വാഗതവും മാതൃഭൂമി റിപ്പോർട്ടർ എസ് ദയാൽ നന്ദിയും പറഞ്ഞു.കെ ജെ യു സ്റ്റേറ്റ് സെക്രട്ടറി എസ് ഡി റാം ,ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ കുടമാളൂർ,ഡോ: സജീവ് കുമാർ, ഡോ: ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ ,ഡോക്ടർ ഫൗസിയ യൂനുസ് ,ഡോക്ടർ കൃഷ്ണ സുരേഷ് ,ഡോക്ടർ നിഷിത മോഹൻ ഫിലിപ്പ്,ഡോ: ബിനോജ് പനേക്കാട്ടിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കോട്ടയം മെട്രോ പോലീസ് ഹെൽത്ത് കെയർ ലാബ് രക്തപരിശോധനകൾക്ക് നേതൃത്വം നൽകി.