ആലപ്പുഴ: ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. ചേർത്തല ടൗൺ എൽ പി സ്കൂൾ പ്രധാന അധ്യാപിക എൻ. ആർ സീതയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പേരിലാണ് വ്യാജമായി ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻതുക കൈപ്പറ്റി എന്നാണ് കണ്ടെത്തൽ.
ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ
