മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്രതി പിടിയില്‍. മായം കലര്‍ന്ന 27 കിലോ തേയിലയാണ് പിടിച്ചെടുത്തത്. മലപ്പുറം കല്പകഞ്ചേരിയില് പൊലീസ് നടത്തിയ പരിശോധനയില്‍ വളാഞ്ചേരി വെങ്ങാട് സ്വദേശി ഹാരിസാണ് അറസ്റ്റിലായത്.
തിരൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി വെങ്ങാട് സ്വദേശിയായ യുവാവ് ഓട്ടോയില്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്നതിനിടെ ചായപ്പൊടി കടുങ്ങാത്തുകുണ്ടില്‍ വച്ച് പിടികൂടിയത്.