വൈക്കം:കേരളത്തിലെ ബഹുഭൂരിപക്ഷം ആശാവർക്കർമാരും തങ്ങളുടെ അതിജീവനത്തിനായുള്ള സമരമാണു നടത്തുന്നതെന്നും അഹംഭാവം വെടിഞ്ഞ് മുഖ്യമന്ത്രി ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്നും കേരള കോൺഗ്രസ് സെക്രട്ടറി ജോയി എബ്രാഹം Ex MP പറഞ്ഞു. കേരള കോൺഗ്രസ് വൈക്കം
നിയോജക മണ്ഡലം കമ്മറ്റി യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മുന്തിയ കാർ വാങ്ങാൻ നൂറു കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ച ധനമന്ത്രിക്ക് അൻപതുകോടി രൂപയെങ്കിലും ആശവർക്കർമാർക്കു വേണ്ടി മാറ്റി വെയ്ക്കാമായിരുന്നു. കേ രളത്തെ മദൃ മയക്കുമരുന്നു ഉപയോഗത്തിനു സഹായിക്കുന്നവരുടെ കേന്ദ്രമായി സർക്കാർ മാറ്റി. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നു പറയുന്ന എം വി ഗോവന്ദൻ്റെ പാർട്ടിയിലെ എക്സസൈസ് മന്ത്രി തന്നെ ഡിസ്റ്റലറി ക്കാർക്കു വേണ്ടി പരസ്യമായി രംഗത്തുവരുന്നു. കേരളത്തെ മദൃപുഴയാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് പോൾസൺ ജോസഫ് അദ്ധൃക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ല പ്രസിഡണ്ട് അഡ്വ ജെയ്സൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, ശക്തിധരൻ നായർ, ജോയി കൊച്ചാന പറമ്പിൽ, പി എൻ ശിവൻ കുട്ടി, ജോണി വളവത്ത്, സിന്ധു സജീവൻ, കെ.സി തോമസ്, കെ.എസ് ബിജുമോൻ, കെ.ടി തോമസ്, തങ്കച്ചൻ തുരുത്തിക്കര, ജോയി മണ്ണിച്ചിറ,ഹരി വാതലൂർ, പി.സി സിറിയക്ക് ‘ തുടങ്ങിയവർ പ്രസംഗിച്ചു.കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി ജോയി എബ്രഹാം ExMP ഉത്ഘാടനം ചെയ്യുന്നു.