തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോർഡ്. പൂർണ ബോധത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല നടത്തിയത്. ശാരീരിക പ്രശ്നങ്ങള്‍ മാറിയാല്‍ രണ്ടുദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോർഡ് അറിയിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് അഫാനുള്ളത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡിസ്ചാർജ് ചെയ്താലുടൻ ജയിലിലേക്ക് മാറ്റും.
അഫാന് മാനസിക പ്രശ്നങ്ങളില്ല; കൂട്ടക്കൊല നടത്തിയത് പൂർണ്ണ ബോധത്തോടെയെന്ന് മെഡിക്കൽ ബോർഡ്
